കൊല്ലം ശാസ്താംകോട്ടയിൽ ചവറ പ്രധാന മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ശാസ്താംകോട്ട പാതയിൽ വേങ്ങ മാമ്പുഴ മുക്കിൽ ബൈക്ക് വർക്ക്ഷോപ്പ് നടത്തുന്ന മൈനാഗപ്പള്ളി കോവൂർ രേഷ്‌മ ഭവനിൽ ഷിബു(41) വിനെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പട്ടകടവ് വലിയവിള വീട്ടിൽ ഉന്മേഷ് (42) സംഭവ സ്ഥലത്ത് നിന്നും പൊലീസിന്റെ പിടിയിലായി. ‘ഞാൻ അവനെ കുത്തി..’ വീടിനു മുന്നിലിരുന്ന് മദ്യലഹരിയിൽ സമീപവാസികളോട് ഉന്മേഷ് പറഞ്ഞ വാക്കുകളിൽ നിന്നാണ് കോവൂരിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത്.



