ബഹിരാകാശത്തെത്തിയ ആദ്യ മാധ്യമപ്രവർത്തകനായ ജപ്പാനിലെ ടൊയോഹിറോ അകിയാമ 83-ാം വയസിൽ ലോകത്ത് നിന്ന് വിടവാങ്ങി. 1990-ൽ സോവിയറ്റ് യൂണിയന്റെ സോയൂസ് TM-11 ദൗത്യത്തിലൂടെയാണ് അകിയാമ ബഹിരാകാശ ചരിത്രത്തിൽ ഇടം പിടിച്ചത്. ബഹിരാകാശത്ത് നിന്ന് തൽസമയം വാർത്താ റിപ്പോർട്ടുകളും സംപ്രേഷണങ്ങളും നടത്തി അദ്ദേഹം അന്ന് ലോകശ്രദ്ധ നേടി.
ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ വാർത്തകൾക്ക് പിന്നാലെ പോയ അദ്ദേഹം, ഒടുവിൽ മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ യാത്രകളിലൊന്നായ ബഹിരാകാശയാത്രയിലൂടെ ചരിത്രത്തിൽ സ്‌ഥിരസ്‌ഥാനം നേടി. ബഹിരാകാശവും മാധ്യമപ്രവർത്തനവും തമ്മിലുള്ള അപൂർവമായ ബന്ധത്തിൻ്റെ പ്രതീകമായി അകിയാമയുടെ പേര് എന്നും ഓർമ്മിക്കപ്പെടും



