Recent News

Tag: #NireekshanamNews

വി.സി നിയമന തർക്കം: ഗവർണറും സർക്കാരും ധാരണയിലെത്തി; സിസയും, സജിയും തുടരും, കരാർ ഒപ്പുവച്ചു

ന്യൂഡൽഹി: വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിക്ക് കൈമാറി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ചാൻസലറുടെ പ്രതിനിധിയും, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടത്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരാർ. കരാറിന്റെ പകർപ്പ് മാതൃഭൂമി ഓൺലൈനിന് ലഭിച്ചു.
Read more

കാസർഗോഡ് കടം വാങ്ങിയ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് യുവതിയും ഭർത്താവും വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി

കാസർഗോഡ് 64-കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണവും സാധനങ്ങളും തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും ബന്ധുവും അറസ്റ്റിൽ. കുബണൂർ സ്വദേശിനി റിസ്‌വാന, ഭർത്താവ് ഹസൻ ആസിഫ്, ബന്ധുവായ മൊഗ്രാൽ സ്വദേശി മുഹമ്മദ് സിറാജ് എന്നിവരെയാണ് കുമ്പള എസ്.ഐ എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്
Read more

കോഴിക്കോട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്ത കുടുംബത്തിന് ലെ​ഗേജ് കിട്ടിയത് ഓരാഴ്ച്ച കഴിഞ്ഞ്;

കോഴിക്കോട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്ത കുടുംബത്തിന് ഒരാഴ്ചയ്ക്ക് ശേഷം ലഗേജ് തിരികെ ലഭിച്ച സംഭവം നടന്നത് സ്പൈസ് ജെറ്റ് (SpiceJet) വിമാനത്തിലാണ്.സാധാരണയായി വിമാനങ്ങളിൽ ഇന്ധനം കൂടുതൽ നിറയ്‌ക്കേണ്ടി വരുമ്പോഴോ (Fuel load കൂടുതൽ ആകുമ്പോൾ) അല്ലെങ്കിൽ വിമാനത്തിന്റെ സുരക്ഷ മുൻനിർത്തി ഭാരം ക്രമീകരിക്കേണ്ടി വരുമ്പോഴോ യാത്രക്കാരുടെ ചില ലഗേജുകൾ വിമാനത്തിൽ നിന്ന് മാറ്റാറുണ്ട് (Offload ചെയ്യുക)ഇത്തരത്തിൽ ഓഫ്‌ലോഡ് ചെയ്യുന്ന ലഗേജുകൾ എത്രയും പെട്ടെന്ന് ‘റഷ് ബാഗേജ്’ (Rush baggage) ആയി അടുത്ത വിമാനത്തിൽ തന്നെ യാത്രക്കാരിലേക്ക് […]
Read more

കുംഭമേളയ്ക്ക് ചെലവാക്കുന്ന തുകയുടെ 0.1% നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം- ജസ്റ്റിസ് വരാലെ

സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ മറാഠി മീഡിയം സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ശിർപൂരിൽ താൻ പഠിച്ച സ്കൂ‌കൂളിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാലെ. കുംഭമേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന […]
Read more

മ്യൂസിയം സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും. ജി ഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരെയാണ് തത്കാലത്തേക്ക് എആർ ക്യാന്പിലേക്ക് മാറ്റുന്നത്.എസ്എച്ച്ഒയുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തിൽ തീരുമാനിക്കും. എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷൻ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പൊലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിൽ […]
Read more

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക്; അതിർത്തി തർക്കം സംബന്ധിച്ച ചർച്ച ചൊവ്വാഴ്ച

അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക് പോകും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ ചൊവ്വാഴ്ച ചർച്ച നടത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അടുത്തമാസം ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കെത്തും എന്ന സൂചനയ്ക്കിടയാണ് ഡോവലിൻറെ സന്ദർശനം. അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ സർവ്വെ ഓഫ് ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തിയതിൽ അടുത്തിടെ ചൈന പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് അംബാസഡർ സെർജിയോ ഗോർ ദലൈലാമയെ കാണും എന്ന റിപ്പോർട്ടുകളും […]
Read more

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത്

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കത്ത് സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുള്‍പ്പെടെ 21 പേര്‍ ഒപ്പിട്ട കത്തില്‍, കോടതി ഉത്തരവുകള്‍ ലംഘിക്കപ്പെട്ടുവെന്നും ഇമ്രാന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് 21 പേരുള്‍പ്പെടുന്ന മുന്‍ ക്യാപ്റ്റന്മാര്‍ കത്തയച്ചു. ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് […]
Read more

ഓണം മഴ കൊണ്ടുപോകുമോ? സംസ്ഥാനത്ത് ശക്തമായ മഴയ്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ കണ്ണൂർ കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ ഈമാസം 27 വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയും പരമാവധി […]
Read more

തലസ്ഥാനത്ത് ഇനി ഉത്സവരാവുകൾ ; ഓണം വാരാഘോഷത്തിന് ഇന്ന് മുഖ്യമന്ത്രി തിരിതെളിയിക്കും

സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ മുരളീധരന്‍, സി പി ജോണ്‍, മേയര്‍ വി വി രാജേഷ്, ഡോ. ശശി തരൂര്‍ എം പി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും. […]
Read more

ഫ്രഷ് കട്ട് പൂട്ടും; ഉറപ്പ് ലഭിച്ചതായി സമരസമിതി, കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു

വിവാദമായ താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി പൂട്ടാൻ ധാരണ. കമ്പനിയുടെ ഉടമകളിൽനിന്ന് ഉറപ്പ് ലഭിച്ചതായും കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടുവെന്നും സമരസമിതി അറിയിച്ചു. മാർച്ച് 31നകം പ്രവർത്തനം അവസാനിപ്പിക്കാനാണ് ധാരണ. കേസുകൾ പിൻവലിക്കാനും ധാരണയായിട്ടുണ്ട്. ഫ്രഷ് കട്ട് ഫാക്ടറി കാരണം മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ദുരിതത്തിലായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ വീണ്ടും സമരമാരംഭിച്ചത്. എന്നാൽ കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു പ്രവർത്തനത്തിനുള്ള അനുകൂല വിധി […]
Read more

Most Read

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.