ചെന്നൈ: ലാർ ഗിബ്ബൺ കുരങ്ങിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രമുഖ തെന്നിന്ത്യൻ നടൻ വിക്രമിന് വനം വകുപ്പിന്റെ നോട്ടീസ്. സംഭവത്തിൽ വിശദീകരണം നൽകുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.വംശനാശഭീഷണി നേരിടുന്നതും സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതുമായ ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനെ ഒപ്പം നിർത്തി വീഡിയോ ചിത്രീകരിച്ചതാണ് വനം വകുപ്പിന്റെ ഇടപെടലിന് കാരണമായത്. ഈ വീഡിയോ […]
Read more