Recent News

ഉറക്കത്തിനിടയിൽ അപസ്മാരം; പ്രമുഖ ടെലിവിഷൻ താരം അനുജ് ഠാക്കൂർ അന്തരിച്ചു; അന്ത്യം 33-ാം വയസിൽ

മുംബൈ: ഉറക്കത്തിനിടയിലുണ്ടായ അപസ്മാരത്തെ തുടർന്ന് പ്രമുഖ ടെലിവിഷൻ താരം അനുജ് ഠാക്കൂർ (33) അന്തരിച്ചു. മുംബൈ ഒഷിവാരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും.

‘ധൂം മച്ചാവോ ധൂം’, ‘ബന്ധൻ സാത് ജൻമോം കാ’, ‘ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ’, ‘മഹിസാഗർ’ തുടങ്ങിയ നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് അനുജ്.

വ്യക്തിജീവിതത്തിലും ഫിറ്റ്‌നസി ഏറെ പ്രാധാന്യം നൽകിയിരുന്ന ആളായിരുന്നു അനുജ്. എല്ലാദിവസവും പുലർച്ചെ 4.30-ന് ഉണർന്ന് ജോഗിങ്ങും വ്യായാമവും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. എന്നാൽ സംഭവദിവസം പതിവുപോലെ അലാറം മുഴങ്ങിയിട്ടും താരം എഴുന്നേറ്റിരുന്നില്ല. തുടർന്ന് സംശയം തോന്നി അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് അനൂജിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്.

ഉറക്കത്തിനിടയിലുണ്ടായ അപസ്മാര ബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സ്ഥിരീകരിച്ചു. മുൻപും താരത്തിന് സമാനമായ രീതിയിൽ അപസ്മാര ബാധയുണ്ടായിരുന്നതായും ചികിത്സയിലായിരുന്നുവെന്നും സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനർ വ്യക്തമാക്കി. താരത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി നിരവധി പ്രമുഖരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചത്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.