മലപ്പുറം: ഒക്ടോബർ 15ഓടെ സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സംസ്ഥാനത്ത് മൊത്തത്തിൽ മരുന്ന് ക്ഷാമം ഇല്ലെന്നും, ചില പ്രത്യേക മരുന്നുകളുടെ ലഭ്യതക്കുറവ് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കുറവുള്ള മരുന്നുകൾ അടിയന്തരമായി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഊർക്കടവ് ഹെൽത്ത് സബ്സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിച്ചുവരികയാണെന്നും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.


