ശബരിമല സന്നിധാനത്ത് വർഷങ്ങളായി നടന്നുപോരുന്ന വെടിവഴിപാട് പൂർണ്ണമായും നിർത്തലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായും തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് ദേവസ്വം ബോർഡിന്റെ ഈ നിർണ്ണായക തീരുമാനം.
വെടിവഴിപാടിനായി ഉപയോഗിക്കുന്ന വെടിമരുന്നിന്റെ സംഭരണവും ഉപയോഗവും സന്നിധാനം പോലുള്ള അതീവ സുരക്ഷാ മേഖലയിൽ വലിയ അപകടസാധ്യത ഉയർത്തുന്നുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. വനം-പൊലീസ് വകുപ്പുകളുടെയും സുരക്ഷാ ഏജൻസികളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് യോഗം ഈ തീരുമാനത്തിലെത്തിയത്.



