രാജ്യത്തെ ഒന്നാകെ ഞെട്ടിക്കുകയും നടുക്കുകയും ചെയ്ത ഉറി ഭീകരാക്രമണം നടന്നിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. മാതൃരാജ്യത്തിന്റെ കാവലിനായി ജീവൻ തൃണവൽഗണിച്ച് വീരമൃത്യു വരിച്ച 19 ധീരജവാന്മാരുടെ സ്മരണയിൽ രാജ്യം ഇന്ന് പ്രണാമമർപ്പിക്കുന്നു.
2016 സെപ്റ്റംബർ 18-ന് പുലർച്ചെ 5:30-ഓടെയാണ് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറിയിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണുണ്ടാകുന്നത്. പുൽവാമയ്ക്ക് മുൻപ് അതിർത്തിയിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു ഇത്.
മാതൃരാജ്യത്തിന്റെ അതിർത്തികളിൽ കാവലായി നിന്ന് സ്വന്തം ജീവൻ ബലികഴിച്ച 19 ധീരദേശാഭിമാനികളുടെ നീറുന്ന ഓർമകൾക്ക് ഇന്ന് പത്ത് വർഷം. 2016 സെപ്റ്റംബർ 18-ന് ഉറിയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നമ്മുടെ ജവാന്മാരുടെ ത്യാഗം ഓരോ ഭാരതീയന്റെയും മനസ്സിൽ മായാതെ നിൽക്കുന്നു. രാജ്യത്തിനായി ജീവൻ അർപ്പിച്ച ആ ധീരസ്മരണകൾക്ക് മുന്നിൽ ശിരസ്സുനമിക്കുന്നു



