Recent News

വിശ്വകർമ്മ ജയന്തി ദിനത്തിൽ തൊഴിലാളികൾക്ക് സമ്മാനവുമായി കേന്ദ്ര സർക്കാർ; പിഎഫ് ശമ്പളപരിധി ഉയർത്തി

ന്യൂഡൽഹി: വിശ്വകർമ്മ ജയന്തി ദിനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായും തൊഴിലാളികൾക്ക് ചരിത്രപരമായ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (EPFO) നിർബന്ധിത ശമ്പളപരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

ഈ നിർണായക തീരുമാനത്തിലൂടെ ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികളുടെ പിഎഫ് അക്കൗണ്ടിലേക്കുള്ള സ്ഥാപനങ്ങളുടെ വിഹിതം വർധിക്കുകയും, കൂടുതൽ ജീവനക്കാർക്ക് ഔദ്യോഗിക സാമൂഹിക സുരക്ഷാ പരിരക്ഷയുടെ ആനുകൂല്യം ലഭിക്കുകയും ചെയ്യും. 2014 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് പിഎഫ് ശമ്പളപരിധിയിൽ ഇത്തരത്തിൽ വലിയ വർധനവ് വരുത്തുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ പുതിയ നടപടി.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.