ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയിന്റെ യുകെ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് വിവാദങ്ങൾ ശക്തമാകുന്നു. വിജയ് യുകെയിലേക്ക് പോയത് സുഹൃത്തിന്റെ കാർ റേസ് മത്സരം കാണാൻ വേണ്ടി മാത്രമാണെന്ന് ഡിഎംകെ നേതൃത്വം പ്രതികരിച്ചു. എന്നാൽ ഡിഎംകെയുടെയും എതിരാളികളുടെയും ഈ വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടിവികെ.
സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടിയായി പുതിയ ചുവടുവെപ്പുകൾ നടത്തുന്നതിനിടയിൽ വിജയിന്റെ വിദേശയാത്രയെ മുൻനിർത്തി ഭരണ-പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം, വിജയിനെതിരെ ഉയർന്ന ഇത്തരം വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങളാണെന്നും ടിവികെ വൃത്തങ്ങൾ വ്യക്തമാക്കി.



