Recent News

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ല’;മന്ത്രി സണ്ണി ജോസഫ്അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധിപരിഹരിക്കാനാകില്ല

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. അത്ഭുതങ്ങൾ പ്രവർത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ല. വൈദ്യുതി ഉടൻ വാങ്ങാൻ കഴിയില്ല. ഉത്പാദനം കുറഞ്ഞു ഉപഭോഗം കൂടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാർക്കറ്റിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ വൈദ്യുതി. കൃത്യമായ കരാറുകളിൽ ഏർപ്പെടണം, റെഗുലെറ്ററി കമ്മീഷൻ അനുമതി വേണം. സോളാർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, രാത്രി കാലത്ത് സൂക്ഷിച്ചു വയ്ക്കാൻ നിലവിൽ വഴി ഇല്ല. ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ തുടങ്ങുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 25 ശതമാനം മാത്രമേ നമ്മൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ഇടുക്കിക്ക് ശേഷം പുതിയ പദ്ധതികൾ ഒന്നും തുടങ്ങിട്ടില്ല, ആണവ പദ്ധതിയെ കേരളം എതിർക്കുകയാണ്. അപ്പോൾ നമ്മുക്ക് ഹ്രസ്വ, ദീർഘകാല കരാറുകൾ ഉണ്ടാക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.