ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എൻജിനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവയിലേക്ക് തന്നെ തിരിച്ചെത്തി അടിയന്തര ലാൻഡിങ് നടത്തി. ഇൻഡിഗോയുടെ 6E 2102 വിമാനമാണ് സംഭവത്തിൽപ്പെട്ടത്.
രാവിലെ 9.16ഓടെ ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുപറക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ (ATC) ഫുൾ എമർജൻസി പ്രഖ്യാപിക്കുകയും വിമാനം സുരക്ഷിതമായി 9.51ന് മോപ വിമാനത്താവളത്തിൽ ഇറങ്ങുകയും ചെയ്തു.
വിമാനത്തിൽ 229 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിമാനം വിശദമായ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.



