Recent News

സൗദി, പാകിസ്ഥാന്‍, തുര്‍ക്കി സംയുക്ത സൈനിക കരാര്‍ പരിശോധിച്ച് വരികയാണ്’; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

സൗദി, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച സംയുക്ത സൈനിക കരാര്‍ നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ദേശീയ സുരക്ഷ, പ്രാദേശിക സമാധാനം, സ്ഥിരത എന്നിവയുടെ കാഴ്ചപ്പാടില്‍ കരാര്‍ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യ ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഈ കരാറിനോട് ഔദ്യോഗികമായി എതിര്‍പ്പ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷവും വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കരാറിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് വിലയിരുത്തുകയാണെന്നും എംഇഎ വക്താവ് രണ്‍ദിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് ‘ഇസ്ലാമിക് നാറ്റോ’ എന്ന് വിശേഷിപ്പിച്ച ഈ കരാര്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണോ എന്നും, ആ വിശേഷണത്തെ ന്യൂഡല്‍ഹി അംഗീകരിക്കുന്നുണ്ടോ എന്നും മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി. ആ പദപ്രയോഗത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ജയ്സ്വാള്‍, ദേശീയ സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഈ കരാര്‍ ചെലുത്താവുന്ന സ്വാധീനത്തെക്കുറിച്ച് ഇന്ത്യ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് മാത്രമാണ് പ്രതികരിച്ചത്

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.