Recent News

കോട്ടയത്ത് രാത്രിയിലും അതിശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം

കോട്ടയം ജില്ലയിൽ മഴ മുന്നറിയിപ്പുകൾ ശക്തമായി തുടരുന്നതിനിടെ രാത്രിയിലും അതിശക്തമായ മഴ പെയ്തിറങ്ങി. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ജില്ലയിലെ പ്രധാന താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നതോടെ സമീപപ്രദേശങ്ങളിലെ വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം കയറി ജനജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു.
വെള്ളക്കെട്ട് രൂക്ഷമായതോടെ ആവശ്യമുള്ള ഇടങ്ങളിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റ പാർപ്പിക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും സജ്ജമാണ്.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.