Recent News

കനത്ത മഴ: നീരൊഴുക്ക് വർധിക്കുന്നു, പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴയെ തുടർന്ന്

നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. ഇന്ന് (ആഗസ്‌ത്‌ 03) ഉച്ചകഴിഞ്ഞ് 2.30 ന് പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും. 20 സെന്റിമീറ്റർ വീതമാണ് (ആകെ 80 സെന്റിമീറ്റർ) ഷട്ടറുകൾ ഉയർത്തുക.
ഇതേതുടർന്ന് അരുവിക്കര അണക്കെട്ടിലെ ജലനിരപ്പും ഉയരാനുള്ള സാഹചര്യം കണ്ട് ഇന്ന് (ആഗസ്റ്റ് 03) വൈകിട്ട് 5.30തോടെ അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഉയർത്തും. 20 സെൻ്റീമീറ്റർ വീതം കൂടി (നിലവിലെ 120 സെൻ്റീമീറ്ററിന് പുറമേ, 80 സെന്റീമീറ്റർ കൂടി ഉയർത്തി, ആകെ 200 സെന്റീമീറ്റർ) ഉയർത്തും

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.