വാഷിംഗ്ടൺ: ചൈന ഇറാന് ആയുധങ്ങളോ സൈനിക സഹായമോ കൈമാറിയാൽ അത് വലിയ തിരിച്ചടിയാകുമെന്നും, പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് തനിക്ക് കടുത്ത നിരാശ തോന്നും എന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായി ചൈന നടത്തുന്ന സാമ്പത്തിക, സൈനിക സഹകരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് ട്രംപിന്റെ ഈ പരാമർശം. മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് ചൈന പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനെതിരെയുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കുമെന്നും, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് സഹായം നൽകുന്ന ഏത് ശക്തിക്കെതിരെയും അമേരിക്ക കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



