പട്ന: കഴിഞ്ഞ നാല് മാസമായി ഇന്ത്യയിലില്ലാതെ റഷ്യയിൽ തുടരുന്ന യുവാവിന് നേരെ നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി പരാതി. ബിഹാർ സ്വദേശിയായ യുവാവാണ് തനിക്കെതിരെയുള്ള വിചിത്രമായ നടപടി ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യവ്യാപകമായി വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെയുള്ള പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് യുവാവ് വ്യക്തമാക്കുന്നു. എന്നാൽ താൻ കഴിഞ്ഞ നാല് മാസമായി മെഡിക്കൽ പഠനത്തിനായി റഷ്യയിലാണെന്നും, സമരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലാത്ത തനിക്കെതിരെ വ്യാജമായി കേസെടുത്തതാണെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രധാന വാദം.



