കൊല്ലം കുണ്ടറയിൽ ജൂൺ 16ന് കസ്റ്റഡിയിൽ എടുക്കപ്പെട്ട യുവാവ് കഴിഞ്ഞദിവസം മരിച്ച സംഭവത്തിൽ യുവാവിൻ്റെ കുടുംബം ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്.
മരിച്ച സിയാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
< സിയാദിന്റെ പിതാവുമായ് സംസാരിച്ചു. കുടുംബം ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ കാണും. മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവിന്റെ അറിവിലുള്ള കാര്യങ്ങൾ എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കില്ല.ആരോപണത്തിൽ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.



