Recent News

ജനം ടി.വി തിരുവനന്തപുരം ബ്യൂറോ ക്യാമമാൻ അഭിജിത് ശ്രീകുമാർ വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തിൽ ജനം ടിവി മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനും പാറശാല സ്വദേശിയുമായ അഭിജിത്ത് (26) ആണ് മരിച്ചത്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കാഞ്ഞിരംകുളത്തുവെച്ചാണ് അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാധ്യമപ്രവർത്തന രംഗത്തെ മിടുക്കനായ യുവപ്രതിഭയുടെ അപ്രതീക്ഷിത വേർപാട് സഹപ്രവർത്തകരേയും മാധ്യമ ലോകത്തെയും ഒരുപോലെ ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും.

Tags :

Nireeshanam News

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

© 2026 Nireeshanam. All Rights Reserved.

Designed & Developed by Made In Space Media.