Recent News

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഇനി വെറും 6 ക്ലിക്ക് മാത്രം! …

Table of Content

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ കുഴക്കിയിരുന്ന ‘കാപ്ച’ ഐആർസിടിസി വെബ്സൈറ്റിൽനിന്നു പുറത്തേക്ക്. ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് വഴി 8 ക്ലിക്കുകൾ കൊണ്ട് ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രക്കാരുടെ വിവരങ്ങൾ നേരത്തേ സേവ് ചെയ്‌തിട്ടുണ്ടെങ്കിൽ 6 ക്ലിക്ക് മതിയാകും. അനാവശ്യ പോപ്-അപ്പുകളും മിന്നിമറയുന്ന ഗ്രാഫിക്സുകളും ഉൾപ്പെടെ ടിക്കറ്റ് ബുക്കിങ്ങിനിടെ ശ്രദ്ധതിരിക്കുന്ന ഘടകങ്ങളെല്ലാം ഒഴിവാക്കും. എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരുമിച്ച് കാണാനാകുമെന്നതും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങളുടെ എണ്ണം കുറച്ചതും ബുക്കിങ് വേഗത്തിലാക്കാൻ സഹായിക്കും.


WHAT YOU SHOULD READ NEXT


കയാക്കിൽ വെള്ളം കയറി, സഹായത്തിനായി നിലവിളിച്ചു: സാഹസിക വിയറ്റ്നാം അനുഭവം

WORLD ESCAPES

കഴിഞ്ഞ മാസമാദ്യം ജയ്‌പുരിലെ മാളവ്യ നാഷനൽ ഇൻസ്റ്റ‌ിറ്റ്യൂട്ട് ഓഫ് ടെക്നോളജി സന്ദർശിക്കുന്നതിനിടെ വിദ്യാർഥികളിലൊരാളാണ് ‘കാപ്‌ച’ കുരുക്കഴിക്കാമോ എന്ന് മന്ത്രിയോടു ചോദിച്ചത്. ഐആർസിടിസിയും സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്‌റ്റംസും (സിആർഐഎസ്) ചേർന്നു 10നു തന്നെ വെബ്സൈറ്റിൻ്റെ ബീറ്റ വേർഷൻ എംഎൻഐടി വിദ്യാർഥികൾക്കു മുന്നിൽ അവതരിപ്പിച്ചു. ഉപയോഗിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ വിദ്യാർഥികളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അവ കൂടി ചേർത്തു പുതിക്കിയ ഐആർസിടിസി പോർട്ടൽ വൈകാതെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അതുവരെ നിലവിലെ രീതിയിൽ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് കംപ്യൂട്ടർ പ്രോഗ്രാമുകളല്ല, മനുഷ്യനാണെന്ന് ഉറപ്പാക്കാനാണ് ‘കാപ്‌ച’ നിർബന്ധമാക്കിയിരുന്നത്.

Tags :

msabeermht@gmail.com

https://nireekshanamnews.in

Leave a Reply

Your email address will not be published. Required fields are marked *

Popular News

Recent News

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Lorem ipsum dolor sit amet, consectetur adipiscing elit.

© 2025 newsus. All Rights Reserved by BlazeThemes.