തീക്ഷ്‌ണമായ ഭാവത്തോടെ മോഹൻലാൽ, അല്പം ദൈന്യഭാവത്തിൽ വിസ്മയ മോഹൻലാൽ. നടുവിലായി തിങ്ങിനിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റണി. താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയ മോഹൻലാൽ. അവർക്കു മുന്നിൽ കൗതുകമുള്ള ഒരു നായ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട പുതിയ പോസ്റ്റർ ആണിത്.
To advertise here Coritact Lis
മോഹൻലാലിന്റെറെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്ത ഈ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ഏറെ വൈറലാവുകയാണ്. ആഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനനുമ്പരണമായ അപ്ഡേഷനുകളുമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നതും. ഈ കൊച്ചു കുടുംബത്തിന്റെ പിന്നിൽ എന്തെങ്കിലും ഗൗരവമായ വിഷയം ഒളിപ്പിച്ചുവച്ചിട്ടുണ്ടോയെന്നതാണ് പ്രേഷകരുടെ ആകാംക്ഷ. പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. ഡോ. എമിൽ ആൻ്റണിയും ഡോ. അനീഷ ആൻ്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.












